Skip to main content

കരാർ നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഏഴ് ഫീൽഡ് വർക്കർ, പ്രൊജക്ട് ടെക്നിക്കൽ ഓഫീസർ, ഡയറ്റിഷ്യൻ കം ഫീൽഡ് ടെക്നിക്കൽ ഓഫീസർ, ജൂനിയർ മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനു അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. താത്പര്യമുള്ളവർ മതിയായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 12ന് മുൻപ്  പ്രിൻസിപ്പലിനു നേരിട്ടോ തപാൽ വഴിയോ, ഇ-മെയിൽ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്: 0471-2528855, 0471-2528386.
പി.എൻ.എക്സ്. 4122/2021

date