Post Category
ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ
തിരുവനന്തപുരത്തെ സർക്കാർ സംസ്കൃത കോളേജിൽ സാഹിത്യ വിഭാഗത്തിൽ (സംസ്കൃതം സ്പെഷ്യൽ) ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരാകണം. ഉദ്യോഗാർത്ഥികൾക്കു യോഗ്യത, ജനന തീയതി, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ എട്ടിന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകാമെന്നു പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0471-2322930.
പി.എൻ.എക്സ്. 4125/2021
date
- Log in to post comments