Skip to main content

എന്റെ ജില്ല മൊബൈല്‍ ആപ് പോസ്റ്റര്‍ പ്രകാശനം ചെയ്തു

എന്റെ ജില്ല മൊബൈല്‍ ആപ്പിന്റെ പ്രചാരണാര്‍ഥം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയാറാക്കിയ പോസ്റ്ററിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് അലക്‌സ് പി. തോമസിന് നല്‍കി നിര്‍വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍,  ജില്ലാ ഐടി കോ- ഓര്‍ഡിനേറ്റര്‍ അജിത്ത് ശ്രീനിവാസ്, ഐടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ ഷൈന്‍ ജോസ്, അസിസ്റ്റന്റ് എഡിറ്റര്‍ സി.ടി. ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഭൂനികുതി, തദ്ദേശ സ്ഥാപന നികുതികള്‍ എന്നിവ അടയ്ക്കുന്നതിനുള്ള ലിങ്കുകളും വിവിധ പോര്‍ട്ടലുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള ലിങ്കുകളും ആപ്പിലുണ്ട്. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനും എന്റെ ജില്ല ആപ്പിലൂടെ കഴിയും. എന്റെ ജില്ല ആപ്പിലൂടെ പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടെത്താനും അവിടേയ്ക്ക് വിളിക്കാനും കഴിയും. അതിനുശേഷം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അവലോകനങ്ങള്‍ രേഖപ്പെടുത്താം. ഒന്ന് മുതല്‍ അഞ്ചു വരെ റേറ്റിംഗ് നല്‍കാനും സാധിക്കും.

പത്തനംതിട്ട ജില്ലയിലെ അഞ്ഞൂറോളം സര്‍ക്കാര്‍ ഓഫീസുകളാണ് നിലവില്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓഫീസുകളെപ്പറ്റിയുള്ള പൊതുജനങ്ങളുടെ അവലോകനങ്ങള്‍ ജില്ലാ കളക്ടര്‍ നിരീക്ഷിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 'എന്റെ ജില്ല'(Ente Jilla) ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ആപ്പ് ഉപയോഗിക്കുന്നതിന് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം. മൊബൈല്‍ നമ്പര്‍ സുരക്ഷിതമായിരിക്കും. ഉപഭോക്താവിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം എന്ന് താല്പര്യം ഉണ്ടെങ്കില്‍ മാത്രമേ അത് വെളിപ്പെടുത്തൂ.

  https://play.google.com/store/apps/details?id=org.nic.entejilla    എന്ന ലിങ്കില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

date