Skip to main content

എം.സി റോഡില്‍ അടൂരില്‍ നവംബര്‍ 1 മുതല്‍ ഗതാഗത ക്രമീകരണം

എം.സി റോഡില്‍ അടൂര്‍ ടൗണ്‍ പാലത്തിന്റെ നിര്‍മ്മാണത്തോടനുബന്ധമായുളള കലുങ്ക് നിര്‍മ്മാണത്തിന് അടൂര്‍ ഗാന്ധി സ്മൃതി മൈതാനത്തിന് കിഴക്ക് ഭാഗത്തുളള വണ്‍വേയുടെ ഭാഗവും (വളവ് ഭാഗത്ത്) അടൂര്‍ തിരുഹൃദയ കത്തോലിക്ക പള്ളിയുടെ മുന്‍ഭാഗവും ചേര്‍ന്ന് വരുന്ന റോഡ് കുറുകെ മുറിക്കുന്നതിനാല്‍ നവംബര്‍ ഒന്നു മുതല്‍ ഇതുവഴിയുളള വാഹനഗതാഗതം ക്രമീകരിച്ചു. ഇതുവഴിയുള്ള വണ്‍വേ ക്രമീകരണം നിയന്ത്രിക്കാനും അടൂര്‍ സെന്‍ട്രലിന് കിഴക്കു ഭാഗത്ത് നിന്ന്  (പത്തനംതിട്ട, പത്തനാപുരം എന്നിവിടങ്ങളില്‍ ) വരുന്ന വാഹനങ്ങള്‍ ഗാന്ധി സ്മൃതി മൈതാനത്തിന് വടക്കുഭാഗത്ത് കൂടി  പോകുന്നതിനും, അടൂര്‍ സെന്‍ട്രലിന് പടിഞ്ഞാറ് ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ വണ്‍വേയില്‍ പ്രവേശിക്കാതെ  ഗാന്ധി സ്മൃതി മൈതാനത്തിന് മുന്‍വശത്തുകൂടിയും കടന്നുപോകണമെന്ന് അടൂര്‍ നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date