Skip to main content

ചെന്നീര്‍ക്കര ഗവ.ഐ.ടി.ഐ.യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ് 

ചെന്നീര്‍ക്കര ഗവ.ഐ.ടി.ഐ.യില്‍ വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. 1. ഇലക്ട്രോണിക്സ് മെക്കാനിക്:- യോഗ്യത: ഡിപ്ലോമ-ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍/ഐടിഐ-ഇലക്ട്രോണിക് മെക്കാനിക് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.

 

2.ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക് സിസ്റ്റം:- യോഗ്യത: ഡിപ്ലോമ-ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍/ ഐടിഐ ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക് സിസ്റ്റം മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. 3. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയ്ന്റനന്‍സ് യോഗ്യത:- ഡിപ്ലോമ/ഡിഗ്രിക കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍  ആപ്ലിക്കേഷന്‍ /ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍.

നിശ്ചിത യോഗ്യതയും പ്രവര്‍ത്തി പരിചയവും നവംബര്‍ ഒന്നിന് രാവിലെ 11 ന്  ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ.ടി.ഐ.യില്‍ ഹാജരാകണം. ഫോണ്‍: 0468-2258710, വെബ്സൈറ്റ്: www.itichenneerkara.kerala.gov.in

date