Skip to main content

അയ്മനം ബാബു അനുസ്മരണവും എൻഡോവ്മെൻ്റ് വിതരണവും ഇന്ന്

ജില്ലാ സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻ്റ് അയ്മനം ബാബുവിൻ്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഇന്ന് (ഒക്ടോബർ 30) അനുസ്മരണ പരിപാടി സംഘടിപ്പിക്കും.  വൈകിട്ട് നാലിന് കോട്ടയം ഇൻഡോർ സ്‌റ്റേഡിയം കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടി  സഹകരണ -രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.

മികച്ച കായികതാരത്തിന്  അയ്മനം ബാബു എൻഡോവ്മെൻ്റ് അവാർഡ്, കാഷ് പ്രൈസ്, എവർറോളിങ് ട്രോഫി എന്നിവ നൽകും.  2020 ലെ മികച്ച കായിക പരിശീലകനുള്ള ജി.വി. രാജ അവാർഡ് കരസ്ഥമാക്കിയ വി. അനിൽ കുമാറിനെ ചടങ്ങിൽ ആദരിക്കും.
 

date