Skip to main content

ജില്ലാ ആശുപത്രിക്കായി വെന്റിലേറ്റര്‍ നൽകി

അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫോമ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കാസ് ) കോട്ടയം ജില്ലാ ആശുപത്രിക്കായി ഒരു വെന്റിലേറ്റര്‍ നൽകി.

പത്തു ലക്ഷം രൂപ വിലവരുന്ന വെന്റിലേറ്റര്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം. എല്‍. എ. എന്നിവര്‍ ചേര്‍ന്ന്
ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ,  ഡി.എം.ഒ. ഡോ. ജേക്കബ് വര്‍ഗീസ് എന്നിവർക്കു കൈമാറി.

കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ
 ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, ഹൗസിംഗ്  പ്രോജക്ട് ചെയര്‍മാന്‍ ജോസഫ് ഓസോ, മീഡിയ കോ ഓര്‍ഡിനേറ്റര്‍ കുര്യന്‍ ചെറിയാന്‍, ഫോമ വനിതാ ഘടകം ഭാരവാഹികളായ സുജ ഔസോ, ജയ്‌മോള്‍ ശ്രീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date