Skip to main content

ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത: മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല

***കേരള തീരത്ത് നവംബർ മൂന്ന് വരെയും ലക്ഷദ്വീപ് തീരങ്ങളിൽ നവംബർ നാല് വരെയും  മത്സ്യബന്ധനം പാടില്ല

 

ഇന്ന് (ഒക്ടോബർ 31) മുതൽ നവംബർ മൂന്ന്  വരെ കേരള തീരത്തും നവംബർ നാല് വരെ ലക്ഷദ്വീപ് തീരത്തും  മണിക്കൂറിൽ 40 മുതൽ 50  കിലോമീറ്റർ വരെ വേഗതയിൽ  വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഈ ദിവസങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്ന് ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ.മുഹമ്മദ് സഫീർ അറിയിച്ചു.

 

ഇന്നും നാളെയും കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള  തെക്ക് പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും ഇന്ന് മുതൽ നവംബർ മൂന്ന് വരെ തെക്ക്-കിഴക്കൻ അറബിക്കടലിലും  മണിക്കൂറിൽ 40 മുതൽ 50  കിലോമീറ്റർ വരെ വേഗതയിൽ  വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

 

ഈ ദിവസങ്ങളിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന്  അറിയിപ്പിൽ പറയുന്നു.

 

date