Skip to main content

ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍

 

ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കട്ടപ്പന നഗരസഭ അധ്യക്ഷ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് പ്രവേശനോത്സവ സന്ദേശം നല്‍കും. ജില്ലാ ഉപ വിദ്യാഭ്യാസ ഡയറക്ടര്‍ വി.എ.ശശീന്ദ്രന്യാസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി, കട്ടപ്പന നഗരസഭ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം തുടങ്ങിയവര്‍ ആശംസ അര്‍പ്പിക്കും. ഡി ഇ ഒ സെയ്തലവി മങ്ങാട്ടുപറമ്പന്‍ സ്വാഗതവും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം.രാജി നന്ദിയും പറയും. 

 

date