Skip to main content

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വ്വഹണം അവലോകനം ചെയ്തു

 

ആലപ്പുഴ: കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലയിലെ നിര്‍വഹണ പുരോഗതി ഡിസ്ട്രിക്ട് ഡവലപ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ മോണിട്ടറിംഗ് കമ്മിറ്റി(ദിശ) അവലോകനം ചെയ്തു. 

ചെയര്‍മാന്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി,  കോ-ചെയര്‍മാന്‍ അഡ്വ.എ. എം ആരിഫ് എം.പി, മെംബര്‍ സക്രട്ടറിയായ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി തുടങ്ങിയവര്‍ പങ്കെടുത്തു.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ്‍, സ്വച്ച്ഭാരത് മിഷന്‍, ദേശീയ ആരോഗ്യ ദൗത്യം തുടങ്ങി വിവിധ മേഖലകളിലെ പദ്ധതികളുടെ നിര്‍വഹണ പുരോഗതി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം പരിശോധിച്ചു.  

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സമയബന്ധിതമായി  പൂര്‍ത്തീകരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ തദ്ദേശസ്ഥാപന പ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കി.
 

date