Skip to main content

ആസാദി കി അമൃത് മഹോത്സവ്;  ശുചീകരണ യജ്ഞം 

 

ആലപ്പുഴ: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് ക്ലീൻ ഇന്ത്യ ക്യാമ്പയിൻറെ ഭാഗമായി  ഒക്ടോബർ 31 ജില്ലാ കളക്ടർ എ. അലക്സാണ്ടറുടെ നേതൃത്വത്തിൽ രാവിലെ 8.30ന് ആലപ്പുഴ കടപ്പുറത്ത് ശുചീകരണ യജ്ഞം നടത്തും.

ജില്ലാ ഭരണകൂടം, തദ്ദേശ സ്ഥാപനങ്ങള്‍, ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, നെഹ്റു യുവ കേന്ദ്ര, നാഷണൽ സർവീസ് സ്കീം, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 

ജില്ലയില്‍ ഒരു മാസമായി നടന്നുവരുന്ന ശുചീകരണ പരിപാടികളുടെ സമാപനമാണ് ഇന്ന് നടക്കുന്നത്.

date