Skip to main content

ചരിത്രമുറങ്ങുന്ന വയനാട് പുസ്തക പ്രകാശനം  നവംബര്‍ 2 ന്

കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  മൂന്ന് വര്‍ഷം കൊണ്ട് തയ്യാറാക്കിയ ചരിത്രമുറങ്ങുന്ന വയനാട് എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മം പ്രശസ്ത സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ നിര്‍വ്വഹിക്കും.  നവംബര്‍ 2 ( ചൊവ്വാഴ്ച ) രാവിലെ 11 ന് പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും.  കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കെയംതൊട്ി മുജീബ്  അധ്യക്ഷത വഹിക്കും,  വനിത ശിശു വികസന ഡയറക്ടര്‍ ഡോ.അദീല അബ്ദുളള, ജില്ലാ കളക്ടര്‍ എ. ഗീത എന്നിവര്‍ മുഖ്യാതിഥിയായിരിക്കും.  ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരെ ആദരിക്കും.  തദ്ദേശ സ്വയം ഭരണസ്ഥാപന അധ്യക്ഷന്മാര്‍, സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കന്‍മാര്‍, മറ്റ് വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
 

date