Skip to main content

സാമ്പാദ്യശീലമുള്ള പുതു തലമുറയ്ക്കായ് കുട്ടികൾക്ക് സമ്പാദ്യ കുടുക്ക സമ്മാനിച്ച് ഗ്രാമപഞ്ചായത്തംഗം

 

ലോക സമ്പാദ്യ ദിനത്തിൽ കുട്ടികൾക്ക് സമ്പാദ്യപ്പെട്ടി നൽകി  നെടുംകുന്നം
ഗ്രാമപഞ്ചായത്തംഗം ജോ ജോസഫ് മാത്യകയാകുന്നു. മൂന്നാം വാർഡിലെ 
15 വയസ്സ് വരെയുള്ള  100 കുട്ടികൾക്കാണ്  കുടുക്ക സൗജന്യമായി 
നൽകിയത് 

കുട്ടികളെ  സമ്പാദ്യശീലം ഉള്ളവരാക്കി അവരുടെ ഭാവി സുരക്ഷിതമാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജോ ജോസഫ് പറഞ്ഞു.

പനച്ചിക്കപ്പീടിക അങ്കണവാടിയിൽ നടന്ന ചടങ്ങിൽ വെച്ച് കുടുക്കകൾ  വിതരണം ചെയ്തു. 
അടുത്ത  ലോക സമ്പാദ്യ ദിനത്തിലാണ്  ഈ കുടുക്കകൾ പൊട്ടിക്കുക . 
 പെട്ടികളിൽ  ഏറ്റവും കൂടുതൽ  തുക  നിക്ഷേപിക്കുന്ന മൂന്ന് പേർക്ക് സമ്മാനം നൽകുമെന്നും  തുടർന്നും കുടുക്ക വിതരണം നടത്തുമെന്നും അദ്ദേഹം  പറഞ്ഞു.

ചടങ്ങിൽ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ കെ ബാബു അധ്യക്ഷത വഹിച്ചു. നെടുംകുന്നം റീജണൽ സർവീസ് സഹകരണബാങ്ക് പ്രസിഡണ്ട് കെ എൻ വിശ്വംഭരൻ ലഘു സമ്പാദ്യ പദ്ധതികളെ കുറിച്ച്
കുട്ടികൾക്ക്  വിശദീകരിച്ചു

date