Post Category
മുല്ലപ്പെരിയാര്‍: മൂന്നു ഷട്ടറുകള്‍ കൂടി ഇന്ന് ഉടന്‍ തുറക്കും
മുല്ലപ്പെരിയാര്‍ ഡാമില്‍ ഇന്നു വൈകുന്നേരം 4 മുതല്‍ മൂന്നു ഷട്ടറുകള്‍ കൂടി തുറന്ന് 1299 ഘനയടി ജലം അധികമായി സ്പില്‍വേയിലൂടെ പുറത്തേക്ക് ഒഴുക്കി വിടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ ആറു ഷട്ടറുകളില്‍ കൂടി 2974 ഘനയടി വെള്ളം പുറത്തേക്ക് ഒഴുകും. പെരിയാര്‍ നദിയുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments