Skip to main content

ഇടുക്കി ജില്ലാതലതല സക്ൂള്‍ പ്രവേശനോത്സവം കട്ടപ്പനയില്‍ 

 

ഇടുക്കി ജില്ലാതലതല പ്രവേശനോത്സവം നവംബര്‍ 1നു രാവിലെ 10 നു കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. കട്ടപ്പന നഗരസഭാധ്യക്ഷ ബീനാ ജോബിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സെയ്തലവി മങ്ങാട്ട്പറമ്പന്‍ സ്വാഗതം പറയും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്രവ്യാസ് വി.എ പ്രവേശനോത്സവ സന്ദേശം നല്‍കും. വിവിധ  തദ്ദേശ സ്വയംഭരണ സ്ഥാപനഅദ്ധ്യക്ഷന്‍മാരും സംഘടനാ പ്രതിനിധികളും പങ്കെടുക്കും. 

date