Post Category
മെറിറ്റോറിയസ് സ്കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാം
കോട്ടയം ജില്ലയിലെ സ്ഥിരതാമസക്കാരും ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമായ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര - സംസ്ഥന സര്‍ക്കാര്‍ സ്ഥാപനങ്ങളോ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളോ നടത്തുന്ന കോഴ്സുകളില്‍ പഠിക്കുന്നവരാകണം. അപേക്ഷാഫോറം ബ്ലോക്ക്/ മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0481 2562503
date
- Log in to post comments