Skip to main content

പട്ടിക വർഗ്ഗ വിഭാഗത്തിന് ഭൂമി: കരട് പട്ടിക പ്രസിദ്ധീകരിച്ചു.

 

 പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട ഭൂരഹിതർക്ക്  ഭൂമി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയിൽ ലഭിച്ച അപേക്ഷകളുടെ  കരട് പട്ടിക പ്രസിദ്ധീകരിച്ചു.  കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി ഓഫീസ്, അപേക്ഷകർ താമസിക്കുന്ന ഗ്രാമപഞ്ചായത്തുകൾ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ പട്ടിക പരിശോധനക്ക് ലഭിക്കുന്നതാണ്. 
പട്ടിക സംബന്ധിച്ച പരാതികൾ 15 ദിവസത്തിനകം കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി ഓഫീസർ മുഖേന ജില്ലാ കളക്ടർക്ക് രേഖാ മൂലം നൽകണം.

date