Skip to main content

തേനീച്ച വളർത്തൽ പരിശീലനം

 

 ജില്ലാ ഖാദി ഗ്രാമ വ്യവസായ ആഫീസ് സംഘടിപ്പിക്കുന്ന തേനീച്ച വളർത്തൽ പരിശീലനത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 60 വയസിൽ താഴെയുള്ളവർക്കാണ് അവസരം. പരിശീലനം പൂർത്തിയാക്കിയവരിൽ നിന്ന് തെരഞ്ഞെടുക്കുന്ന 30 പേർക്ക് അഞ്ച് തേനീച്ചപ്പെട്ടികൾ വീതം സബ്സിഡി നിരക്കിൽ നൽകുന്നതാണ്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയും  , റേഷൻ കാർഡ്, ആധാർ കാർഡ്, വയസ് തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പും നവംബർ ആറിനകം ജില്ലാ ഖാദി ഗ്രാമ വ്യവസായ ആഫീസിൽ നൽകണം. ഫോൺ: 0481 2560586

date