Skip to main content

തേക്ക് മരം ലേലം ചെയ്യും

 

തൊടുപുഴ പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം പരിധിയില്‍ വരുന്ന ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് കോടിക്കുളം- പരിയാരം റോഡ് അരികില്‍ വീടിനും ഗതാഗതത്തിനും അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന തേക്കുമരം മുറിച്ചു മാറ്റുന്നതിന് ക്വട്ടേഷന്‍  ക്ഷണിച്ചു. നവംബര്‍ 8 വരെ തൊടുപുഴ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലും നവംബര്‍ 9 നു രാവിലെ 11 മണിവരെ ലേല സ്ഥലത്തും ക്വട്ടേഷനുകള്‍ സ്വീകരിക്കും. വെസ്റ്റ് കോടിക്കുളം- പരിയാരം റോഡില്‍ ലീലാമ്മ മാത്യുവിന്റെ പുരയിടത്തിനു സമീപം നവംബര്‍ 9നു രാവിലെ 11 മണിക്കാണ് ലേലം. ഫോണ്‍- 04862 232353

date