Skip to main content

മലയാള ദിനം-ഭരണഭാഷ വാരാഘോഷം ജില്ലാതല ഉദ്ഘാടനം ഇന്ന് 

 

കോട്ടയം: മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം ഇന്ന്(നവംബർ 1) രാവിലെ 10.30ന് കളക്‌ട്രേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം നിർവഹിക്കും. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഉപഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ അധ്യക്ഷത വഹിക്കും. 
ഗ്രന്ഥകാരനും മാധ്യമപ്രവർത്തകനുമായിരുന്ന വൈക്കം മധു മുഖ്യപ്രഭാഷണം നടത്തും. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മലയാളം ഭരണഭാഷയായി ഉപയോഗിക്കുന്നതിൽ മികവു പുലർത്തിയ മൃഗസംരക്ഷണവകുപ്പിലെ ഓഫീസിനും ജീവനക്കാരനുമുള്ള പുരസ്‌കാരം കളക്ടർ സമ്മാനിക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. സുജയ, സാക്ഷരത മിഷൻ കോ-ഓർഡിനേറ്റർ ഡോ. വി.വി. മാത്യു, ഐ-പി.ആർ.ഡി. അസിസ്റ്റന്റ് എഡിറ്റർ കെ.ബി. ശ്രീകല എന്നിവർ പങ്കെടുക്കും. ഭരണഭാഷ വാരാഘോഷത്തോടനുബന്ധിച്ച് ജീവനക്കാർക്കും വിദ്യാർഥികൾക്കുമായി വിവിധ മത്സരങ്ങൾ നടക്കും. 

date