Skip to main content

മലയാളസര്‍വകലാശാലയില്‍ തുഞ്ചത്തെഴുത്തച്ഛന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു

ആധുനിക മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ ജീവിത വൃത്താന്തത്തെക്കുറിച്ചുള്ള ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി മലയാളസര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ച ഛായാചിത്രത്തിന്റെ അനാച്ഛാദനം വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വഹിച്ചു. അക്ഷരം കാമ്പസില്‍ നടന്ന ചടങ്ങില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ.റെജിമോന്‍, സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി, ഡോ.കെ.എം അനില്‍, ഡോ.കെ.വി ശശി എന്നിവര്‍ സംസാരിച്ചു. ഡോ. അനില്‍ വള്ളത്തോള്‍ രചിച്ച്  പ്രവീണ്‍ കാമ്പ്രം ആലാപനം ചെയ്ത ഭാഷാഷ്ടപതിയുടെ ദൃശ്യാവിഷ്‌കാരം സര്‍വകലാശാല സാഹിത്യപഠനസ്‌കൂള്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശുഭ കെ മോഹിനിയാട്ട രൂപത്തില്‍ രംഗത്ത് അവതരിപ്പിച്ചു.

date