Skip to main content

എൽഡർലി ബ്ളോക്കിന്റെ ശിലാസ്ഥാപനം ഹൈബി ഈഡൻ എം.പി നിർവ്വഹിച്ചു.

 

 

എറണാകുളം ജനറൽ ആശുപത്രിയിൽ എൽഡർലി ബ്ളോക്കിന്റെ ശിലാസ്ഥാപനം ഹൈബി ഈഡൻ എം.പി നിർവ്വഹിച്ചു. എം.എൽ.എ ആയിരുന്ന കാലയളവിൽ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1.98 കോടി രൂപ ഉപയോഗിച്ചാണ്‌ എൽഡർളി ബ്ളോക്ക് നിർമ്മിക്കുന്നത്.

 

മൂന്ന് നിലകളുള്ള കെട്ടിടമാണ്‌ നിർമ്മിക്കുന്നത്. കേരള പൊതുമരാമത്ത് വകുപ്പ് കെട്ടിട നിർമ്മാണ വിഭാഗത്തിനാണ്‌ നിർമ്മാണ ചുമതല. 

 

ആശ്രയത്തിന്‌ ആരുമില്ലാത്ത മുതിർന്ന പൗരൻമാർക്കും മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്കും ചികിത്സ നൽകുന്നതിന് വേണ്ടിയാണ്‌ എൽഡർലി ബ്ളോക്ക് നിർമ്മിക്കുന്നതെന്ന് ഹൈബി ഈഡൻ അറിയിച്ചു. 

 

ഇത്തരത്തിലുള്ള രോഗികളെ ചികിൽസിച്ച് ബന്ധുക്കൾ ഏറ്റെടുക്കാൻ സന്നദ്ധരാണെങ്കിൽ ബന്ധുക്കളെയും, അല്ലാത്തവരെ വൃദ്ധ സദനങ്ങളിലും ഏൽപിക്കുന്നതിന് ജനറൽ ആശുപത്രിയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. ഈ സാഹചര്യത്തിലാണ്‌ ഇത്തരം പദ്ധതിയ്ക്ക് തുക അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

 കോവിഡ് പ്രതിസന്ധികൾ മൂലം മുടങ്ങി ക്കിടന്ന പദ്ധതിയാണ്‌ ഇപ്പോൾ ആരംഭിക്കുന്നത്.

 

മൂന്ന് നിലകളിലായി 8166 ചതുരശ്രഅടി വിസ്തീർണ്ണമുള്ള കെട്ടിടമാണ്‌ നിർമ്മിക്കുന്നത്. മെയിൽ വാർഡ്, ഫീമെയിൽ വാർഡ്, ടോയ്‌ലെറ്റ്, ഡ്രൈയിംഗ് ഏരിയ, സ്റ്റാഫ് റൂം എന്നിവയാണ്‌ പുതിയ കെട്ടിടത്തിൽ ഉണ്ടാവുക. എത്രയും വേഗം പണി പൂർത്തീകരിക്കുന്നതിന്‌ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്‌ നിർദേശം നല്കിയിട്ടുള്ളതായി എം.പി പറഞ്ഞു.

 

ടി.ജെ വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കളക്ടർ ജാഫർ മാലിക്, ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.എ അനിത, എച്ച് ഡി എസ് പ്രിൻസിപ്പൽ അഡ്വൈസർ ഡോ. ജുനൈദ് റഹ്മാൻ, ആർ എം ഒ ഡോ.ഷാബ് ഷെരീഫ്, പി ഡബ്ള്യു ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശോഭ തുടങ്ങിയവർ പങ്കെടുത്തു.

 

date