Skip to main content

ഖാദി മേഖലയിൽ പുത്തൻ വാണിജ്യ സംസ്കാരത്തിലൂന്നിയ മാറ്റങ്ങൾ കൊണ്ടുവരണം: മന്ത്രി പി രാജീവ്

 

 

 

കേരള ഖാദി വ്യവസായ ബോർഡ് സെയിൽസ് സ്റ്റാഫിനുള്ള ദ്വിദിന പരിശീലന ക്ലാസ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ഖാദി മേഖലയിൽ പുത്തൻ വാണിജ്യ സംസ്കാരത്തിലൂന്നിയ മാറ്റങ്ങൾ കൊണ്ടുവരാൻ കൂട്ടായ ശ്രമങ്ങൾ നടത്തണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നിർമ്മാണത്തിൽ നൂതന ആശയങ്ങൾ കൊണ്ടുവരാനും ഇതോടൊപ്പം ശ്രമിക്കണം. വിപണനത്തിലും മത്സരത്തിലധിഷ്ഠിതമായി തന്നെ മുന്നേറണം. ആധുനിക വിപണന തന്ത്രങ്ങളും കാലാനുസൃതമായ മാറ്റങ്ങളും മേഖലയിൽ ആവിഷ്കരിക്കണമെന്നും മന്ത്രി പറഞ്ഞു. കളമശ്ശേരി കീഡിൽ (KIED) നടന്ന പരിശീലന പരിപാടിയിൽ കീഡ് സി.ഇ.ഒ ശരത്.വി.രാജ്, കെ.കെ.വി.ഐ.ബി സെക്രട്ടറി രതീഷ് കെ.എ, മാർക്കറ്റിംഗ് ഡയറക്ടർ ആന്റോ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. പരിശീലനത്തിൽ പങ്കെടുക്കുന്ന വില്പന കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് കസ്റ്റമർ ബിഹേവിയർ ആറ്റിറ്റ്യൂഡ് , പേഴ്സണാലിറ്റി ഡവലപ്‌മെന്റ്, മാർക്കറ്റിംഗ് മേഖലയിലെ ആധുനിക തന്ത്രങ്ങൾ എന്നീ മേഖലകളിലാണ് പരിശീലനം നൽകുന്നത്.

 

date