Skip to main content

ചേരാനല്ലൂർ ടൂറിസം ഫെസ്റ്റ്

 

 

ചേരാനല്ലൂർ ഗ്രാമ പഞ്ചായത്ത്, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ, ബ്ലു ബസാർ ഷോപ്പിംഗ് വില്ലേജ് എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന ചേരാനല്ലൂർ വില്ലജ് ടൂറിസം ആന്റ് ഷോപ്പിംഗ് ഫെസ്റ്റിവെൽ ഡിസംബർ 21 മുതൽ 31 വരെ നടക്കും.

 

ഫെസ്റ്റിന്റെ ലോഗോ പ്രകാശനം 31 നു ഞായറാഴ്ച്ച 12 നു ജില്ല കളക്ടർ ജാഫർ മാലിക്, ടി ജെ വിനോദ് എം എൽ എ എന്നിവർ ചേർന്ന് നിർവഹിക്കും. പഞ്ചായത്ത് പ്രസിഡണ്ട് കെ ജി രാജേഷ് അധ്യക്ഷത വഹിക്കും. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അഭിലാഷ്, ഡി ടി പി സി സെക്രട്ടറി എസ്. വിജയകുമാർ,.ബ്ലൂ ബസാർ എം ഡി പോൾ ആന്റണി ബാവേലി തുടങ്ങിയവർ പങ്കെടുക്കും.

date