Skip to main content

ക്രിയ; പാർട്ടിഡറിയോസ് ഈവ് ശ്രദ്ധേയമായി 

 

 

പെരിന്തൽമണ്ണയുടെ സമഗ്ര വികസനത്തിന്‌ കൈകോർക്കാൻ പൗര പ്രമുഖരുടെ സംയുക്ത യോഗത്തിൽ തീരുമാനം 

 

 

 

  പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ സമഗ്ര വികസനത്തിനായി ഒരുമിച്ച് നിൽക്കാനും കൈ കോർക്കാനും വിദ്യാഭ്യാസ പുരോഗതിക്കായി നജീബ് കാന്തപുരം എം.എൽ.എ ആവിഷ്കരിച്ച പുതിയ വിദ്യാഭ്യാസ പദ്ധതി ക്രിയ വിജയിപ്പിക്കാനും പൗര പ്രമുഖരുടെ സംയുക്ത യോഗത്തിൽ തീരുമാനമായി.

ശിഫ കൺവെൻഷൻ സെന്ററിൽ പാർട്ടിഡറിയോസ് ഈവ് എന്ന പേരിൽ നടന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരുമായി സംവദിക്കുന്നതിനും അഭിപ്രായ സ്വരൂപത്തിനുമായി സംഘടിപ്പിച്ച പ്രത്യേക യോഗത്തിലാണ് തീരുമാനം. ക്രിയയുടെ ഭാഗമായി നടന്ന വിവിധ ടാലന്റ് ടെസ്റ്റ് പരീക്ഷകളിൽ വിജയികളായവർക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റും മെമെന്റോകളും സമ്മാനിച്ചു.

 

 യോഗത്തിൽ നജീബ് കാന്തപുരം എം.എൽ.എ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ മുസ്തഫ, വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് ഡോക്ടർ എസ്. രാംദാസ്, ചമയം ബാപ്പു, ഡോക്ടർ നിലാർ മുഹമ്മദ്, സലാം സാഹിബ് സഫ ഗ്രൂപ്പ്, ഡോക്ടർ കൊച്ചു എസ് മണി, ഡോക്ടർ അബൂബക്കർ തയ്യിൽ, ഡോക്ടർ ജലീൽ, മുഹമ്മദ് കുട്ടി അരി കുഴിയിൽ, മുസ്തഫ തറയിൽ, മലിക്ക് കെ.എം.ടി, അബ്ദുൽറഷീദ് നാലകത്ത്, ഡോക്ടർ ഖലീൽ, ഹൈടെൻ ബാപ്പുട്ടി, സലീം ഇമേജ് മൊബൈൽ, യൂസഫ് രാമപുരം, മുരളീധരൻ ആലിപ്പറമ്പ്, സഹദ്, ജാസ്മിൻ കരീം, എ.കെ നാസർ മാസ്റ്റർ, അഡ്വക്കേറ്റ് എസ്. അബ്ദുസ്സലാം, വി.ബാബുരാജ്, സി.ടി നൗഷാദ് അലി,അശ്വതി, ലിറ്റിഷ്യ ജോഷി തുടങ്ങിയവർ സംസാരിച്ചു. യുവ ഗായിക ഫാത്തിമ അൻഷി ഗാനമാലപിച്ചു.

date