Skip to main content

കരാര്‍ നിയമനം

 

കൊച്ചി: മൃഗാശുപത്രി സേവനങ്ങള്‍ അനായാസേന ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് മൃഗപരിപാലന സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കിവരുന്ന 'മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ്' എന്ന പദ്ധതി എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ താല്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 90 ദിവസമാണ് കാലാവധി

 

 

വെറ്ററിനറി ഡോക്ടര്‍ ഒഴിവ് ഒന്ന് (യോഗ്യത B.V.Sc & AH, കെ.എസ്.വി.സി രജിസ്‌ട്രേഷന്‍, സര്‍ജറി/ക്ലിനിക്കല്‍/സര്‍ജറി/ക്ലിനിക്കല്‍ /പ്രിവന്റീവ് മെഡിസിന്‍ /ഒബ്‌സറ്ററിക്‌സ് ആന്റ് ഗൈനക്കോളജി സ്‌പെഷ്യലൈസേഷനോടു കൂടിയ ബിരുദാനന്തര ബിരുദം അഭിലഷണീയം) വേതനം 43,155/ രൂപ പ്രതിമാസം

 

റേഡിയോഗ്രാഫര്‍ ഒഴിവ് ഒന്ന് (യോഗ്യത കേരള സര്‍ക്കാര്‍ പാരമെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച ബി.എസ്.സി (എം.ആര്‍.റ്റി) (മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി ബിരുദം, അല്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ ഉള്‍പ്പെട്ട പ്രീഡിഗ്രി / 10+2 ഉം ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ അനുവദിക്കുന്ന രണ്ട് വര്‍ഷ റേഡിയോളജിക്കല്‍ ടെക്‌നോളജി ഡിപ്ലോമയും) വേതനം 24,040/ രൂപ. 

 

 അറ്റന്റന്റ് കം ഡ്രൈവര്‍ ഒഴിവ് ഒന്ന് (യോഗ്യത ഹെവി വെഹിക്കിള്‍ ലൈസന്‍സ്, മൃഗചികിത്സകള്‍ക്ക് വെറ്ററിനറി ഡോക്ടറെ സഹായിക്കുന്നതിനായി കായികാധ്വാനം ആവശ്യമുള്ള ജോലികള്‍ നിര്‍ഹിക്കുന്നതിനാവശ്യമായ ശാരീരികക്ഷമത, മൃഗങ്ങളെ പരിപാലനം ചെയ്തുള്ള പരിചയം, എറണാകുളം ജില്ലക്കാര്‍ക്ക് മുന്‍ണന) വേതനം 19,670/ രൂപ പ്രതിമാസം

 

 

വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുവാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍

നവംബര്‍ അഞ്ചിന് രാവിലെ 11 നും റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുവാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ അഞ്ചിന് ഉച്ചയ്ക്ക് ശേഷം 2:30 നും ഡ്രൈവര്‍ കം അറ്റന്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുവാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ ആറിന് രാവിലെ 11 നും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എറണാകുളം സൗത്ത്, ക്ലബ്ബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റിര്‍വ്യൂവിന് ഹാജരാകണം.

 

ഇന്റ്ര്‍വ്യൂവില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും റാങ്ക് ലിസ്റ്റ് പ്രകാരം കരസ്ഥമാക്കുന്ന റാങ്കിന്റെ ക്രമത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയ്‌മെന്റില്‍ നിന്നുള്ള നിയമനം ലഭ്യമല്ലാത്ത കാലയളവിലേക്ക് മാത്രം ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഉദ്യോഗാര്‍ത്ഥിക്ക് ഒരു പ്രാവശ്യം പരമാവധി 90 ദിവസത്തേയ്ക്ക് മാത്രം എന്ന നിബന്ധന പ്രകാരം നിയമനം നല്കുന്നതുമാണ്. പ്രതിദിനം എട്ട് മണിക്കൂര്‍ ആയിരിക്കും ജോലി സമയം. ആഴ്ചയില്‍ ആറ് ദിവസം പ്രവൃത്തി ദിവസമായിരിക്കും. വിശദ വിവരങ്ങള്‍ 0484-2360648 ഫോണ്‍ നമ്പറില്‍ ഓഫീസ് പ്രവര്‍ത്തന സമയങ്ങളില്‍ ലഭ്യമാണ്.

date