Skip to main content

വെച്ചൂച്ചിറ ജി.എച്ച്.എസ്.എസ് പുതിയ കെട്ടിടത്തിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു

വെച്ചൂച്ചിറ കോളനി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൈനസ് ടു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ് റൂമുകള്‍ക്കായി ആധുനിക രീതിയില്‍ പണികഴിപ്പിച്ച കെട്ടിടങ്ങളുടെ താക്കോല്‍ദാന കര്‍മം കെട്ടിട നിര്‍മാണ ചുമതല വഹിച്ച കൈറ്റ് പ്രോജക്ട് എഞ്ചിനീയര്‍ ശാരു ശശിധരനില്‍ നിന്നും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഏറ്റുവാങ്ങി നിര്‍വഹിച്ചു. 
ചടങ്ങില്‍ മുന്‍ എംഎല്‍എ രാജു എബ്രഹാം സന്നിഹിതനായിരുന്നു. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജെസി അലക്‌സ്, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. രമാദേവി, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് അംഗം പ്രസന്നകുമാരി, പി.ടി.എ പ്രസിഡന്റ് എം.ബി. സുരേഷ്‌കുമാര്‍, മുന്‍ പി.ടി.എ പ്രസിഡന്റ് ആര്‍. വരദരാജന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ്.വളളിക്കോട്, പ്രിന്‍സിപ്പല്‍ എന്‍.ഷീജ, എച്ച്എം ഇന്‍ ചാര്‍ജ് റോഷന്‍പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
 

date