Skip to main content
വഖഫ് ബോര്‍ഡ് രജിസ്‌ട്രേഷന്‍ അദാലത്തില്‍ മന്ത്രി വി.അബ്ദുറഹിമാന്‍ സംസാരിക്കുന്നു

വഖ്ഫ് ബോര്‍ഡ് അദാലത്ത്; രജിസ്‌ട്രേഷന്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം

കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ് നടത്തിയ അദാലത്തില്‍  രജിസ്‌ട്രേഷന്‍ സംബന്ധിച്ച പരാതികള്‍ കേട്ട്  നിര്‍ദ്ദേശങ്ങള്‍ നല്‍കി വഖ്ഫ്-ഹജ്ജ് തീര്‍ത്ഥാടനം  വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. അദാലത്തില്‍  15 കേസുകള്‍ പരിഗണിച്ചു.  ലഭിച്ച പരാതികളില്‍ പ്രാദേശികതലത്തിലുള്ള അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷം  വഖ്ഫ് നിയമങ്ങള്‍ക്ക് അനുസൃതമായി വളരെ പെട്ടെന്ന് തന്നെ തീര്‍പ്പു കല്‍പ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
അദാലത്തില്‍ ലഭിച്ച രജിസ്‌ട്രേഷന്‍ നടപടികള്‍ ഏറ്റവും പെട്ടെന്ന് തന്നെ പൂര്‍ത്തീകരിക്കണമെന്നും മന്ത്രി  ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  പുതിയതായി രജിസ്റ്റര്‍ ചെയ്ത 40 വഖ്ഫ് സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.  

date