Post Category
നവോദയ വിദ്യാലയം ഒമ്പതാംതരം പ്രവേശനം: അപേക്ഷാ തീയതി നീട്ടി
പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ഒന്‍പതാം ക്ലാസ്സില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിന് 2022 ഏപ്രില്‍ ഒമ്പതിന് നടത്തുന്ന ലാറ്ററല്‍ എന്‍ട്രി പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നവംബര്‍ 15 വരെ നീട്ടി. www.navodaya.gov.in വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ കാസര്‍കോട് ജില്ലയില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ / സര്‍ക്കാര്‍ അംഗീകൃത വിദ്യാലയത്തില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നവരും 2006 മെയ് ഒന്നിനും 2010 മാര്‍ച്ച് 30 നുമിടയില്‍ ജനിച്ചവരുമായിരിക്കണം. ഫോണ്‍: 7379558287, 9447283109, 8943822335.
date
- Log in to post comments