Skip to main content

ജില്ലാതല ഫെസിലിറ്റേഷന്‍ ആന്റ്  മോണിറ്ററിംഗ് കമ്മിറ്റിയിലേക്ക് സാങ്കേതിക വിദഗ്ധരെ നിയമിക്കുന്നു

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോഴി ഇറച്ചി സ്റ്റാളുകള്‍, കോഴി മാലിന്യ റെന്‍ഡറിംഗ് പ്ലാന്റുകള്‍ എന്നിവയുടെ അനുമതി നല്‍കുന്നതിനുള്ള ജില്ലാതല ഫെസിലിറ്റേഷന്‍ ആന്റ്  മോണിറ്ററിംഗ് കമ്മിറ്റിയിലേക്ക് സാങ്കേതിക വിദഗ്ധരെ നിയമിക്കുന്നു.  അഭിമുഖം നവംബര്‍ ആറിന് രാവിലെ 11 ന് ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍. മീറ്റ് ടെക്നോളജി/സ്ലോട്ടര്‍ ഹൗസ്/റെന്ററിംഗ് പ്ലാന്റ് മേഖലയില്‍ സാങ്കേതിക പരിചയവും ഈ  മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര/സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള നിലവില്‍ സേവനം അനുഷ്ഠിക്കുന്ന/വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. മീറ്റ് ടെക്നോളജിയില്‍ പ്രാവീണ്യമുള്ള വെറ്ററിനറി കോളേജ്/യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ റാങ്കില്‍ കുറയാത്ത നിലവില്‍ സേവനം അനുഷ്ഠിക്കുന്ന/വിരമിച്ച ഉദ്യോഗസ്ഥരെയും പരിഗണിക്കും.
 

date