Skip to main content

ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്സ്

 

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകളില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്സ് 2021-22 -ലേക്കുളള പ്രവവേശത്തിന് അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഒപ്ഷണല്‍ വിഷയങ്ങളായും ഇംഗ്ലീഷ് നിര്‍ബന്ധിത വിഷയമായും പഠിച്ച് 40 ശതമാനം മാര്‍ക്കോടുകൂടി പ്ലസ്ടു  വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്ലസ്ടുവിന് ശേഷം ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ അംഗീകാരമുളള സ്‌കൂളുകളില്‍ നിന്നും  എ.എന്‍.എം കോഴ്സ് പാസായവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പ്രായം 17 നും 35 നും മധ്യേ. എ.എന്‍.എം കഴിഞ്ഞവര്‍ക്ക് പ്രായപരിധി ബാധകമല്ല. അപേക്ഷ ഫോമും വിശദ വിവരങ്ങളും  www.dme.kerala.gov.in  ല്‍ ലഭ്യമാണ്. ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷകള്‍ നവംബര്‍ അഞ്ചിനകം  തിരുവനന്തപുരത്തുളള മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍: 04712528575

date