Skip to main content

പട്ടയഭൂമിയുടെ അതിര്‍ത്തി നിര്‍ണ്ണയം:  നവംബര്‍ 15 നകം അപേക്ഷിക്കണം

ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം കാസര്‍കോട് താലൂക്ക് പരിധിയിലെ ആദൂര്‍, അഡൂര്‍, ബേഡഡുക്ക, ബേള, കൊളത്തൂര്‍, കുമ്പഡാജെ, കുറ്റിക്കോല്‍, മുളിയാര്‍, മുന്നാട്, പാടി വില്ലേജ് പരിധിയില്‍പ്പെട്ട ഭൂമിക്ക് പട്ടയം ലഭിച്ചവരില്‍ ഇതുവരെ ഭൂമിയുടെ അതിര്‍ത്തി നിര്‍ണ്ണയിച്ച് കിട്ടിയിട്ടില്ലാത്തവര്‍ക്ക് അതിന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശാനുസരണം നടപടികള്‍ ആരംഭിച്ചു. ആദൂര്‍, അഡൂര്‍, ബേഡഡുക്ക, ബേള, കൊളത്തൂര്‍, കുമ്പഡാജെ, കുറ്റിക്കോല്‍, മുളിയാര്‍, മുന്നാട്, പാടി  വില്ലേജുകളില്‍ ഭൂമി ലഭിച്ച ഗുണഭോക്താക്കള്‍ അതാത് വില്ലേജ് ഓഫീസില്‍  പട്ടയ പകര്‍പ്പ്, വ്യക്തമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതം  നവംബര്‍ 15 നകം അപേക്ഷിക്കണം.

date