Skip to main content

വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി

ഡ്രൈവിംഗ് ലൈസന്‍സ്, ലേണേഴ്സ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി 2021 ഡിസംബര്‍ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്ററണി രാജു അറിയിച്ചു. ഇതുസംബന്ധിച്ച് നേരത്തെ നല്‍കിയ ഇളവുകള്‍ ഒക്ടോബര്‍ 31ന് അവസാനിക്കാനിരിക്കെയാണ് വാഹന രേഖകളുടെ തീയതി സര്‍ക്കാര്‍ നീട്ടി നല്‍കിയത്.
കോവിഡ് മഹാമാരിയില്‍ നിന്നും സംസ്ഥാനം ഇനിയും സാധാരണനില കൈവരിച്ചിട്ടില്ലാത്തതിനാല്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള രേഖകള്‍ പുതുക്കാന്‍ സാവകാശം വേണമെന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇതനുസരിച്ച് സാരഥി, വാഹന്‍ എന്നീ സോഫ്റ്റ്വയറുകളില്‍ ആവശ്യമായ മാറ്റം വരുത്തുവാന്‍ നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്സ് സെന്ററിനോട് ആവശ്യപ്പെട്ടതായും ഗതാഗത മന്ത്രി അറിയിച്ചു.
 

date