Skip to main content

കേരളപ്പിറവി ദിനാഘോഷവും ഭരണഭാഷാ വാരാഘോഷം ഉദ്ഘാടനവും ഇന്ന്

വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ ഭരണ സംവിധാനം, കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കേരളപ്പിറവി ദിനാഘോഷവും ഭരണഭാഷാ വാരാഘോഷത്തിന്റെ ഉദ്ഘാടനവും ഇന്ന്  (നവംബര്‍ ഒന്ന് ) രാവിലെ 11 ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി.ആര്‍.ചേംബറില്‍ നടക്കും. ചടങ്ങില്‍ കാസര്‍കോട് ജില്ലക്കാരായ മലയാളത്തിലെയും തുളുകന്നഡയിലെയും സമഗ്ര സംഭാവന നല്‍കിയ എഴുത്തുകാരെ ആദരിക്കും. മലയാളത്തില്‍ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ രവീന്ദ്രന്‍ പാടി, തുളു കന്നഡ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കവിയും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ മലര്‍ ജയരാമ റായി എന്നിവരെയാണ് ആദരിക്കുന്നത്.  ഉദ്ഘാടനവും പുരസ്‌കാര ദാനവും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍വഹിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ അധ്യക്ഷനാവും. എ.ഡി.എം എ.കെ. രമേന്ദ്രന്‍ ഭരണ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.  ഗ്രന്ഥാലോകം എഡിറ്റര്‍ പി.വി.കെ. പനയാല്‍ മുഖ്യപ്രഭാഷണം നടത്തും. പുരസ്‌ക്കാര ജേതാക്കളെ സതീശന്‍ പൊയ്യക്കോട്, രാധാകൃഷ്ണ ഉളിയത്തടുക്ക എന്നിവര്‍ പരിചയപ്പെടുത്തും. അസി. എഡിറ്റര്‍ പി.പി. വിനീഷ്, കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ജി.സുരേഷ് ബാബു, എ.ഐ.ഒ പ്രദീപ്. ജി.എന്‍ എന്നിവര്‍ സംസാരിക്കും.

date