Skip to main content

ഭരണഭാഷ വാരാഘോഷം; ജീവനക്കാർക്കായി മത്സരം അഞ്ചിന്

കോട്ടയം: ഭരണഭാഷ വാരാഘോഷത്തോടനുബന്ധിച്ച് വിവര-പൊതുജന സമ്പർക്ക വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി സർക്കാർ ജീവനക്കാർക്കായി ഭാഷാപരിചയ മത്സരം സംഘടിപ്പിക്കും. നവംബർ അഞ്ചിനു രാവിലെ 11 മുതൽ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിലാണ് മത്സരം. മത്സരത്തിൽ പങ്കെടുക്കുന്നവർ പേരു വിവരം 9496478849 എന്ന വാട്‌സ് അപ് നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരത്തിന് ഫോൺ: 0481 2562558.

date