Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്; ഇന്റർവ്യൂ ഇന്ന്

കോട്ടയം: പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐ.യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ ഇന്ന് (നവംബർ 2) രാവിലെ 10ന് നടക്കും. ഡയറിംഗ്, ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്മാൻ, ടെക്‌നീഷ്യൻ പവർ ഇലക്‌ട്രോണിക്‌സ് സിസ്റ്റം, വയർമാൻ, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എന്നീ ട്രേഡുകളിലേക്കാണ് ഇന്റർവ്യൂ. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ എൻ.ടി.സിയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.ടി.സിയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും. യോഗ്യരായവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഇന്റർവ്യൂവിന് എത്തണം. മാസം 24000 രൂപ വേതനം ലഭിക്കും. ഫോൺ: 0481 2551062. 

date