Skip to main content

കൊണ്ടോട്ടി താലൂക്കിലെ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍

കൊണ്ടോട്ടി താലൂക്കിലെ റേഷന്‍ കടകളിലൂടെ നവംബറില്‍ എ.എ.വൈ വിഭാഗം (മഞ്ഞ കാര്‍ഡിന് ആകെ ഭക്ഷ്യധാന്യങ്ങള്‍ 35 കിലോഗ്രാം) 20 കിലോഗ്രാം പുഴുക്കലരിയും  10  കിലോഗ്രാം മട്ടയും   അഞ്ച് കിലോഗ്രാം ആട്ട/ ഗോതമ്പും ലഭിക്കും. പി.എം.ജി.കെ.വൈ (മഞ്ഞ കാര്‍ഡിന് ആകെ ഭക്ഷ്യധാന്യങ്ങള്‍ ആളൊന്നിന് അഞ്ച് കിലോഗ്രം)  നാല് കിലോഗ്രാം പുഴുക്കലരി/പച്ചരിയും ഒരു കിലോഗ്രാം ഗോതമ്പും ലഭിക്കും. പി.എച്ച്.എച്ച് വിഭാഗത്തിന് (പിങ്ക്കാര്‍ഡിന് ഭക്ഷ്യധാന്യങ്ങള്‍ ആളൊന്നിന് ആകെ അഞ്ച് കിലോഗ്രം) പുഴുക്കലരി രണ്ട് കിലോഗ്രാമും മട്ട രണ്ട് കിലോഗ്രാമും  ആട്ട/ ഗോതമ്പ്  ഒരു കിലോഗ്രാമും ലഭിക്കും. പി.എം.ജി.കെ.വൈ  (പിങ്ക് കാര്‍ഡിന് ആകെ ഭക്ഷ്യധാന്യങ്ങള്‍ ആളൊന്നിന് അഞ്ച് കിലോഗ്രം) നാല് കിലോഗ്രാം പുഴുക്കലരി/പച്ചരിയും ഒരു കിലോഗ്രാം ഗോതമ്പും എന്‍.പി.എസ് വിഭാഗത്തിന് (നീല കാര്‍ഡിന് ആകെ ഭക്ഷ്യധാന്യങ്ങള്‍ ആളൊന്നിന് രണ്ട് കിലോ വീതം) പുഴുക്കലരി  ഒരു കിലോഗ്രാവും മട്ട ഒരു കിലോഗ്രാം  പരമാവധി നാല് കിലോഗ്രാം ആട്ടയും (സ്റ്റോക്കിന്റെ ലഭ്യതയനുസരിച്ച്) എന്‍.പി.എന്‍.എസ്  വിഭാഗം  (വെള്ള കാര്‍ഡിന് ഭക്ഷ്യധാന്യങ്ങള്‍ ആകെ അരി മൂന്ന് കിലോഗ്രാം), മൂന്ന് കിലോഗ്രാം മട്ടയും പരമാവധി നാല് കിലോഗ്രാം ആട്ടയും(സ്റ്റോക്കിന്റെ ലഭ്യതയനുസരിച്ച്) ലഭിക്കും. 

 

വൈദ്യൂതീകരിച്ച കാര്‍ഡിന്  എ.എ.വൈ, പി.എച്ച്.എച്ച്, എന്‍.പി.എസ് ഒരു ലിറ്റര്‍   (ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍) മൂന്ന് മാസത്തില്‍ ഒരിക്കലും എന്‍.പി.എന്‍.എസ് അര ലിറ്റര്‍  (ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍) മൂന്ന് മാസത്തില്‍ ഒരിക്കലും ലഭിക്കും. മണ്ണെണ്ണ വൈദ്യൂതീകരിക്കാത്ത കാര്‍ഡിന് എട്ട് ലിറ്റര്‍ (ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍), നാല് ലിറ്റര്‍ ഒക്‌ടോബറിലും നാല് ലിറ്റര്‍ നവംബറിലും ലഭിക്കുമെന്ന് കൊണ്ടോട്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date