Skip to main content

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 10% ഇന്‍സെന്റിവോടു കൂടി സോളാര്‍ സ്ഥാപിക്കാം

 

 

 

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 10% ഇന്‍സെന്റിവോടുകൂടി സോളാര്‍ സ്ഥാപിക്കാം. പദ്ധതി തുകയുടെ 10% അനെര്‍ട്ട് ഇന്‍സെന്റീവായി നല്‍കും. 2022 മാര്‍ച്ചിന് മുന്‍പ് അനെര്‍ട്ടിന്റെ കോഴിക്കോട് ജില്ലാ ഓഫീസ് മുഖേന ഡെപ്പോസിറ്റ് പ്രവര്‍ത്തിയായി സ്ഥാപിക്കുന്ന പവര്‍ പ്ലാന്റുകള്‍ക്കാണ് ഇന്‍സെന്റീവ് ലഭിക്കുക. പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് അനെര്‍ട്ട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍  : 9188119411,  kozhikode@anert.in

date