Skip to main content

നികുതി അടക്കാന്‍ അവസരം

 

2014 ഏപ്രില്‍ ഒന്നിനും 2017 മാര്‍ച്ച് എട്ടിനുമിടയില്‍ രജിസ്റ്റര്‍ ചെയ്തതും 15 വര്‍ഷത്തെ ഒറ്റത്തവണ നികുതിക്ക് പകരം ഹൈക്കോടതിയുടെ ഇടക്കാല വിധിയുടെ അടിസ്ഥാനത്തില്‍ അഞ്ച് വര്‍ഷത്തേക്ക് മാത്രം നികുതി അടച്ചതുമായ മോട്ടോര്‍ ക്യാബുകളുടെയും, ടൂറിസ്റ്റ് മോട്ടോര്‍ ക്യാബുകളുടെയും ബാക്കി പത്ത്് വര്‍ഷത്തെ നികുതിയും 2021 മാര്‍ച്ച് 31 വരെയുള്ള അധിക നികുതിയും പലിശയും ചേര്‍ന്നുള്ള തുക 10 ദ്വൈമാസ ഗഡുക്കളായി അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. തവണകള്‍ അടക്കാന്‍ കഴിയാതിരുന്നവര്‍ക്ക് കുടിശ്ശികയായിട്ടുള്ളവ  നാലാമത്തെ തവണയോടൊപ്പം നവംബര്‍ 10 നകം ഒരുമിച്ചടയ്ക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. ബാക്കി തവണകള്‍ ആറ് ദ്വൈമാസ ഗഡുക്കളായി അടയ്ക്കാം. തവണകള്‍ മുടങ്ങിയതോ റവന്യു റിക്കവറി നേരിടുകയോ ചെയ്യുന്ന വാഹന ഉടമകള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പാലക്കാട് മേഖലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

date