Skip to main content

കണ്ണംചിന്നംപാലം മാമ്പുഴപ്പാലം റോഡിന് 54.6 ലക്ഷത്തിന്റെ ഭരണാനുമതി

 

 

 
പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ കണ്ണംചിന്നംപാലം മാമ്പുഴപ്പാലം റോഡിന് 54.6 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി പി.ടി.എ റഹീം എംഎല്‍എ അറിയിച്ചു. തീരദേശ റോഡുകളുടെ നിലവാരമുയര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ റോഡിന് തുക അനുവദിച്ചിട്ടുള്ളത്.
       
മാമ്പുഴ തീരത്തുള്ള ഈ റോഡ് പ്രസിദ്ധമായ ചിറക്കല്‍ ക്ഷേത്ര പരിസരത്ത്കൂടിയാണ് കടന്നുപോകുന്നത്. ചിറക്കല്‍താഴം കരിമ്പയില്‍ ഭാഗത്തുകൂടി കണ്ടിലേരി മാമ്പുഴപ്പാലം റോഡിലേക്കാണ് ഈ പാത എത്തിച്ചേരുന്നത്. നവീകരണം പൂര്‍ത്തിയാകുന്നതോടെ കണ്ണംചിന്നം പാലത്തില്‍ നിന്ന് മാമ്പുഴപ്പാലത്തിനടുത്തേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഈ റോഡ് സഹായകമാവും.

date