Skip to main content

ഗവ. ഐ.ടി.ഐ: പ്രവേശനം

 

 

 

കോഴിക്കോട് ഗവ.ഐ.ടി.ഐയിലെ ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്ക് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുളള ഏതാനും സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാം. ഐ.ടി.ഐയില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള കുട്ടികള്‍ നവംബര്‍ അഞ്ചിനുളളില്‍ എല്ലാ ഒറിജിനല്‍ രേഖകളുമായി എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ നവംബര്‍ അഞ്ചിനുളളില്‍ ഐ.ടി.ഐയിലെത്തി ഓഫ് ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്- 0495 2377016, 9495135094, 9995161525.

date