Skip to main content

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി- കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് രണ്ടാംഘട്ടം 

 

 

 

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ ആറ് മുതല്‍ നടന്നുവരുന്ന ദേശീയ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് രണ്ടാംഘട്ടം നവംബര്‍ മൂന്നിന് അവസാനിക്കും. ജില്ലയില്‍ 57.78 ശതമാനം കന്നുകാലികളെ കുത്തിവെയ്പ്പിന് വിധേയമാക്കി.

പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുന്നതിനായി വാക്സിനേഷന്‍ സ്‌ക്വാഡുകളെയും സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത്, താലൂക്ക്, ജില്ലാ തലങ്ങളില്‍ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. ഇതുവരെ കുത്തിവെയ്പ്പ് എടുക്കാത്ത എല്ലാ ഉരുക്കളെയും സൗജന്യമായി നടത്തുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് നവംബര്‍ മൂന്നിനുള്ളില്‍ തന്നെയെടുപ്പിക്കാന്‍ ക്ഷീരകര്‍ഷര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

date