Skip to main content

വിദ്യാലയങ്ങൾക്ക് കോവിഡ് പ്രതിരോധ കിറ്റ് നൽകി

 

 

 

വിദ്യാലയങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ പനങ്ങാട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങൾക്കും കോവിഡ് പ്രതിരോധ ഉപകരണങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു. സാനിറ്റൈസർ, മാസ്ക്, ഹാൻഡ് വാഷ് എന്നിവ അടങ്ങിയ കിറ്റിന്റെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണൻ   നിർവഹിച്ചു. പി.ഇ.സി കൺവീനർ അബ്ദുൾ ബാരി മാസ്റ്റർ കിറ്റ് ഏറ്റുവാങ്ങി.

ചടങ്ങിൽ  വൈസ് പ്രസിഡന്റ് ഇ.വി.ഖദീജക്കുട്ടി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഹരീഷ് ത്രിവേണി, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഷാജി കെ പണിക്കർ, സെക്രട്ടറി മുഹമ്മദ് ലുഖ്മാൻ തുടങ്ങിയവർ പങ്കെടുത്തു.

date