Skip to main content

കൃഷിവിജ്ഞാന കേന്ദ്രത്തില്‍ തൊഴിലധിഷ്ഠിത പരിശീലനം

 

ശാസ്ത്രീയമായ ജൈവകൃഷി ഉല്‍പ്പാദകരാകുക എന്ന ലക്ഷ്യത്തോടെ പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രം നവംബര്‍ 10 മുതല്‍ ആരംഭിക്കുന്ന 30 ദിവസത്തെ തൊഴിലധിഷ്ടിത പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അഗ്രിക്കള്‍ച്ചര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പത്താം ക്ലാസ്സ് പാസായ 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ 6282937809 നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു.

date