Skip to main content

മുട്ടക്കോഴി വളര്‍ത്തല്‍: പരിശീലനം ആറിന്

 

മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 'മുട്ടക്കോഴി വളര്‍ത്തല്‍' വിഷയത്തില്‍ നവംബര്‍ ആറിന് പരിശീലനം സംഘടിപ്പിക്കുന്നു. രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശീലനം. കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും കൊണ്ടുവരണം. 30 പേര്‍ക്കാണ് പരിശീലനം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0491-2815454 നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു.

date