Skip to main content

ട്യൂട്ടര്‍ നിയമനം

 

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന മുണ്ടൂര്‍ ഗവ. പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് യു.പി / ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ട്യൂട്ടര്‍മാരെ താല്‍ക്കാലികമായി നിയമിക്കുന്നു. നിശ്ചിയ യോഗ്യതയുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം നവംബര്‍ 10 ന്കം പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 8547630126.

date