Skip to main content

വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

 

അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമും ഇന്‍ഡ്യന്‍ ടെസ്റ്റിങ്ങ് ബോര്‍ഡും സംയുക്തമായി ആരംഭിച്ച വിവിധ തരം ടെസ്റ്റിങ്ങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എ.ഐ.യു സര്‍ട്ടിഫൈഡ് ടെസ്റ്റര്‍ ഇന്‍ എ.ഐ, സര്‍ട്ടിഫൈഡ് ക്ലൗഡ് ടെസ്റ്റര്‍, എസ്.ഇ.യു സര്‍ട്ടിഫൈഡ് സെലനിയം എന്‍ജിനീയര്‍, ഐ.എസ്.ടി.ക്യു.ബി സി.ടി.എഫ്.എല്‍ സര്‍ട്ടിഫൈഡ് ടെസ്റ്റര്‍ - ഫൗണ്ടേഷന്‍ ലെവല്‍ എന്നിവയാണ് കോഴ്സുകള്‍. കൂടാതെ ബാങ്കിങ്ങ് ആന്റ് ഫിനാന്‍സ് വിഭാഗത്തില്‍ ഡിജി പെര്‍ഫോം സര്‍ട്ടിഫൈഡ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ് പ്രാക്ടീഷണര്‍, ബിസിനസ് അനാലിറ്റിക്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്, ഓട്ടോമോട്ടീവ് വിഭാഗത്തില്‍ ഓട്ടോഡെസ്‌ക് ബിം ഫോര്‍ ആര്‍ക്കിടെക്ച്ചര്‍ ഡിസൈന്‍ ഡെവലപ്പ്മെന്റ് കോഴ്സുകളിലേക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.asapkerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 9495999703.

date