Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന് 264 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 398 പേർ‍ക്ക്  രോഗമുക്തി

 

പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 01) 264 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 104 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 159 പേർ, ഒരു ആരോഗ്യ പ്രവർത്തകൻ  എന്നിവർ ഉൾപ്പെടും. 398 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 2903 പരിശോധന നടത്തിയതിലാണ് 264 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 9.09 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭാ സ്വദേശികൾ 23 പേർ

പട്ടിത്തറ, എരിമയൂർ, തൃത്താല സ്വദേശികൾ 12 പേർ വീതം

ഒറ്റപ്പാലം നഗരസഭാ സ്വദേശികൾ ഒൻപത് പേർ

അമ്പലപ്പാറ, വടക്കഞ്ചേരി, തിരുമിറ്റക്കോട് സ്വദേശികൾ എട്ട് പേർ വീതം

ആനക്കര, കാരാക്കുറിശ്ശി, പരുതൂർ, പിരായിരി സ്വദേശികൾ ആറു പേർ വീതം

അഗളി, തച്ചമ്പാറ, കണ്ണമ്പ്ര, പട്ടാമ്പി സ്വദേശികൾ അഞ്ചു പേർ വീതം

പറളി, പുതുനഗരം, അനങ്ങനടി, മണ്ണാർക്കാട്, മങ്കര, കരിമ്പുഴ, അലനല്ലൂർ, ലക്കിടി-പേരൂർ, മേലാർകോട് സ്വദേശികൾ നാലു പേർ വീതം

ആലത്തൂർ, ശ്രീകൃഷ്ണപുരം, കുമരംപുത്തൂർ, ചിറ്റൂർ-തത്തമംഗലം, നെന്മാറ, കണ്ണാടി, തിരുവേഗപ്പുറ, പുതുശ്ശേരി, കപ്പൂർ, പല്ലശ്ശന, വല്ലപ്പുഴ സ്വദേശികൾ മൂന്ന് പേർ വീതം

മരുതറോഡ്, മണ്ണൂർ, തേങ്കുറിശ്ശി, എലപ്പുള്ളി, കൊല്ലങ്കോട്, നാഗലശ്ശേരി, കോട്ടായി, വാണിയംകുളം, ചളവറ, കാവശ്ശേരി, മലമ്പുഴ, പട്ടഞ്ചേരി, കൊപ്പം, പെരുവെമ്പ്, കുത്തനൂർ, കടമ്പഴിപ്പുറം, കോട്ടോപ്പാടം, പുതൂർ, കൊടുമ്പ്, തച്ചനാട്ടുകര സ്വദേശികൾ രണ്ടു പേർ വീതം 

മാത്തൂർ, മുണ്ടൂർ, മുതുതല, എലവഞ്ചേരി, നെല്ലായ, കിഴക്കഞ്ചേരി, പൊൽപ്പുള്ളി, കോങ്ങാട്, പൂക്കോട്ടുകാവ്, അകത്തെതറ, കാഞ്ഞിരപ്പുഴ, പുതുപ്പരിയാരം, ഷോർണൂർ, കുലുക്കല്ലൂർ, തെങ്കര, കൊടുവായൂർ, വടവന്നൂർ, ചെർപ്പുളശ്ശേരി, വിളയൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3212 ആയി. 
 

date