Skip to main content

അപൂർവ പുസ്തകങ്ങളുടെ വൈവിധ്യവുമായി നിയമസഭാമന്ദിരത്തിലെ പുസ്തക പ്രദർശനം

*പൊതുജനങ്ങൾക്കും പ്രവേശനം
മലയാള ദിനാഘോഷവും സ്വാതന്ത്യത്തിന്റെ അമൃത് മഹോത്സവവും പ്രമാണിച്ച് നിയമസഭാ മന്ദിരത്തിൽ മലയാള ഭാഷയുടെ വികാസ പരിണാമത്തെക്കുറിച്ചുള്ള പുസ്തക പ്രദർശനം ശ്രദ്ധേയമാകുന്നു. നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിൽ നടക്കുന്ന പുസ്തക പ്രദർശനം ഈമാസം ഏഴുവരെ നീണ്ടുനിൽക്കും.
അപൂർവ പുസ്തകങ്ങളും അമൂല്യ രേഖകളും, നാടകങ്ങളും, പഠനങ്ങളും, സാമാജികരുടെ പുസ്തകങ്ങളും  സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട കൃതികളും ഉൾപ്പെടുന്ന പ്രദർശനത്തിനൊപ്പം സ്വാതന്ത്ര്യസമര ദൃശ്യങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശനവും ഉണ്ടാകും. പ്രദർശനം വീക്ഷിക്കാൻ പൊതുജനങ്ങൾക്കും അവസരം ഒരുക്കിയിട്ടുണ്ട്.
പി.എൻ.എക്സ്. 4193/2021

date