Skip to main content

ജില്ലയിൽ ഇന്ന് (01.11.2021) കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 19737 പേർ (2801 ഒന്നാം ഡോസും, 16936 രണ്ടാം ഡോസും

 

കോവാക്സിൻ കുത്തിവെപ്പെടുത്തവർ 93 പേർ ( ഒരാൾ ഒന്നാം ഡോസ്, 92 രണ്ടാം ഡോസ്)

സ്പുട്നിക്ക് കുത്തിവെപ്പെടുത്തവർ 9 പേർ ( 2 ഒന്നാം ഡോസ്, 7 രണ്ടാം ഡോസ് ) 

ജില്ലയിൽ ഇന്ന് (01.11.2021) ആകെ 19737 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ 17 ആരോഗ്യ പ്രവർത്തകരും 32 മുന്നണി പ്രവർത്തകരും വീതം രണ്ടാം ഡോസും,18 മുതൽ 45 വയസ്സുവരെയുള്ള 2217 പേർ ഒന്നാം ഡോസും 8824 പേർ രണ്ടാം ഡോസുമടക്കം 11041 പേരും, 
45 വയസ്സിനും 60നും ഇടയിലുള്ള 438 പേർ ഒന്നാം ഡോസും 5314 പേർ രണ്ടാം ഡോസുമടക്കം 5752 പേരും, 60 വയസിനു മുകളിലുള്ള 146 പേർ ഒന്നാം ഡോസും 2749 പേർ രണ്ടാം ഡോസുമടക്കം 2895 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. 

ആകെ 93 പേരാണ് ഇന്നേ ദിവസം കോവാക്സിൻ കുത്തിവെപ്പെടുത്തത്, ഇതിൽ 18 മുതൽ 45 വയസ്സുവരെയുള്ളവരിൽ 69 പേർ രണ്ടാം ഡോസും, 45 മുതൽ 60 വയസ്സുവരെയുള്ളവരിൽ ഒരാൾ ഒന്നാം ഡോസും 21 പേർ രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള 2 പേർ രണ്ടാം ഡോസും കോവാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട്.

ഇതു കൂടാതെ 9 പേർ സ്പുട്നിക്ക്  കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 18 മുതൽ 45 വയസ്സു വരെയുള്ളവരിൽ ഒരാൾ ഒന്നാം ഡോസും 5 പേർ രണ്ടാം ഡോസും, 45 മുതൽ 60 വയസ്സു
വരെയുള്ളവരിൽ ഒരാൾ ഒന്നാം ഡോസും 2 പേർ രണ്ടാം ഡോസും  ഉൾപ്പെടും.

കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു 
 

date